സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കി; നടപടി പോര് തുടരുന്നതിനിടെ

സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസിനെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കി. കുറെ നാളായി അസോസിയേഷനും സാന്ദ്രയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അച്ചടക്കം ലംഘിച്ചു എന്നാരോപിച്ചാണ് പുറത്താക്കിയത്. നടപടി സാന്ദ്രയെ കത്തുമുഖേന അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയിൽ പവര്‍ ഗ്രൂപ്പ് ശക്തമാണെന്നും ആരോപിച്ച് സാന്ദ്ര തുറന്ന കത്ത് എഴുതിയിരുന്നു. സംഘടനയില്‍ സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര കത്തവസാനിപ്പിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്ത് ഒരു വനിത വേണം എന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു.

അസോസിയേഷന്‍ യോഗത്തില്‍ തന്നെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് സാന്ദ്ര തോമസിന്റെ പരാതിയില്‍ പത്ത് പ്രൊഡ്യൂസര്‍മാര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.

ഹേമ കമ്മിഷന്‍ പരാതികള്‍ അന്വേഷിക്കുന്ന പോലീസ് സംഘമാണ് കേസ് എടുത്തത്. ഈ കേസില്‍ നിര്‍മ്മാതാക്കള്‍ മുന്‍‌കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. ഈ പ്രശ്നം നിലനില്‍ക്കുന്നതിനിടെയാണ് പുറത്താക്കല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top