പ്രിതീഷ് നന്ദി അന്തരിച്ചു; അന്ത്യം മുംബൈയിലെ വസതിയില്‍

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ടൈംസ്‌ ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ പബ്ലിഷിംഗ് ഡയറക്ടര്‍ ആയിരുന്നു. ദി ഇല്ലസ്ട്രെറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ, ദി ഇന്‍ഡിപെന്‍ഡന്റ്, ഫിലിം ഫെയര്‍ എന്നിവയുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്, ചമേലി, പ്യാർ കെ സൈഡ് ഇഫക്ട്സ് ഉൾപ്പെടെ 2000കളുടെ തുടക്കത്തിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.

അടുത്തിടെ ഫോർ മോർ ഷോട്ട്സ് പ്ലീസ് എന്ന വെബ് സീരീസും മോഡേൺ ലവ് മുംബൈ എന്ന ആന്തോളജി പരമ്പരയും നിർമ്മിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top