സംസ്ഥാനത്തെ അന്തിമ പോളിങ്ങ് കണക്കുകള്‍ പുറത്ത്; രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്; മുന്നില്‍ വടകര പിന്നില്‍ പത്തനംതിട്ട
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാന പോളിങ്ങ്. സംസ്ഥാനത്തെ 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. 85 വയസിന് മുകളിലുള്ളവരും കിടപ്പ് രോഗികളും ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.
സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ സര്‍വീസ് വോട്ട് സ്വീകരിക്കം.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ പോളിങ് ശതമാനം
തിരുവനന്തപുരം – 66.47
ആറ്റിങ്ങല്‍ – 69.48
കൊല്ലം – 68.15
പത്തനംതിട്ട – 63.37
മാവേലിക്കര – 65.95
ആലപ്പുഴ- 75.05
കോട്ടയം – 65.61
ഇടുക്കി – 66.55
എറണാകുളം – 68.29
ചാലക്കുടി – 71.94
തൃശൂര്‍ – 72.90
ആലത്തൂര്‍ – 73.42
പാലക്കാട്- 73.57
പൊന്നാനി – 69.34
മലപ്പുറം – 72.95
കോഴിക്കോട – 75.52
വടകര – 78.41
വയനാട് – 73.57
കണ്ണൂര്‍ – 77.21
കാസര്‍കോട് – 76.04
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here