ധനകാര്യ കമ്മിഷന്‍ ഫെഡറല്‍ സംവിധാനത്തെ തുരങ്കം വയ്ക്കരുത്; കമ്മിഷന് കത്തയച്ച് വര്‍ഗീസ് ജോര്‍ജ്
സംസ്ഥാനങ്ങളുടെ മേൽ നവ ലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ധനകാര്യ കമ്മീഷനുകളുടെ പ്രവണതയിൽ നിന്ന് 16-ാം കമ്മീഷൻ പിന്മാറണമെന്ന് ആർജെഡി സെക്രട്ടറി ജനറൽ ഡോ.വര്‍ഗീസ് ജോർജ് ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾക്ക് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് അരശതമാനം കൂടി വായ്പയെടുക്കണമെങ്കിൽ വൈദ്യുതി മേഖലയിൽ പരിഷ്കരണം വേണമെന്നാണ് 15-ാം ധനകാര്യ കമ്മീഷൻ വ്യവസ്ഥ ചെയ്തത്.
സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകളെ സ്വകാര്യവൽക്കരണമെന്ന നിർദ്ദേശമാണ് ഇതിലൂടെ അവർ മുന്നോട്ട് വെച്ചത്.വൈദ്യുതി മേഖലയിലെ ഉൽപാദന വിതരണ പ്രവർത്തനങ്ങൾ ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറവ് വെച്ചാൽ മാത്രമെ സംസ്ഥാനങ്ങൾക്ക് നാമമാത്രമായ വായ്പ കൂടി എടുക്കാൻ അനുവദിക്കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
16-ാം ധനകാര്യ കമ്മീഷൻ ഇത്തരം ഉപാധികൾ മുന്നോട്ടു വെക്കരുതെന്നും ഫെഡറൽ സംവിധാനത്തെ ഉദാരവൽക്കരണ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരുതെന്നും കമ്മീഷന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here