നെല്ല് സംഭരണത്തിന് സപ്ലൈകോയ്ക്ക് 200 കോടി, ഇത്‌കൊണ്ടും തീരില്ല പ്രതിസന്ധി

തിരുവനന്തപുരം : കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 200 കോടി രുപ അനുവദിച്ച് ധനവകുപ്പ്. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് സoസ്ഥാന പ്രോത്സാഹന ബോണസായാണ് തുക അനുവദിച്ചിരിക്കുന്നത്. ജൂലൈയില്‍ സപ്ലൈകോയ്ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് 190 കോടി രൂപയും നെല്ല് സംഭരണത്തിന് 60 കോടി രൂപയുമായാണ് 250 കോടി അനുവദിച്ചത്. ഇതിനുപുറമെ, സംഭരിച്ച് സൂക്ഷിച്ചിരുന്ന നെല്ല് പ്രളയക്കാലത്ത് നശിച്ചതിന് നഷ്ടപരിഹാരമായി മില്ലുടമകള്‍ക്ക് നല്‍കാന്‍ 10 കോടി രുപയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുക അനുവദിച്ചതു കൊണ്ട് മാത്രം നെല്ല് സംഭരണത്തിലെ പ്രതിസന്ധി തീരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

50 മില്ലുകള്‍ വരെ നെല്ല് സംഭരണത്തിന് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 11 മില്ലുകല്‍ മാത്രമാണ് എത്തിയിരിക്കുന്നത്. അതോടൊപ്പം സപ്ലൈകോ വായ്പ തിരിച്ചടക്കാത്തിനാല്‍ ബാങ്ക് കണ്‍സോര്‍ഷ്യവും പണം അനുവദിക്കാത്തും സംഭരണത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടായി നല്‍കി 2500 കോടി രൂപയാണ് സപ്ലൈകോ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ്പയെടുത്തിരിക്കുന്നത്. ഇത് തിരിച്ചടക്കാതെ ഇനി പണം അനുവദിക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഇതില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ നടന്നെങ്കിലും കണ്‍സോര്‍ഷ്യം വഴങ്ങിയിട്ടില്ല.

ഇതോടൊപ്പം തന്നെ 2018 മുതലുള്ള കേന്ദ്രവിഹിതവും ലഭിച്ചിട്ടില്ല. ഇവയെല്ലാമാണ് നെല്ല് സംഭരണത്തിന്റെ താളം തെറ്റിച്ചത്. നിലവില്‍ കുറഞ്ഞ വിലയില്‍ മില്ലുകള്‍ക്ക് നെല്ല് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകരുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top