സര്‍ക്കാര്‍ മെഡി. കോളജിലെ ചികിത്സയ്ക്ക് ധനമന്ത്രിക്ക് 1.91 ലക്ഷം; ഉത്തരവിറക്കി സര്‍ക്കാര്‍

ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചു. 1,91,601 രൂപയാണ് അനുവദിച്ചത്. ഈ മാസം 5നാണ് തുക അനുവദിച്ച് പൊതുഭരണവകുപ്പില്‍ നിന്നും ഉത്തരവ് ഇറങ്ങിയത്.
ഹൃദ്രോഗ ചികിത്സയ്‌ക്കായാണ് ധനമന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 13ന് പ്രവേശിപ്പിച്ച ശേഷം ഒരൊറ്റ ദിവസത്തെ ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയത്. ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയെന്നും സൂചനയുണ്ടായിരുന്നു.
ആശുപത്രി വിട്ടിറങ്ങിയ ഉടന്‍ തന്നെ മെയ് 17ന് ചികിത്സയ്ക്ക് ചെലവായ തുക നൽകണമെന്ന് ബാലഗോപാൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. മന്ത്രിമാരുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ബാലഗോപാലിനും തുക അനുവദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here