സാമ്പത്തിക ക്രമക്കേട്; പാലിയേക്കര ടോള്‍ പ്ലാസയില്‍ റെയ്ഡ്
തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി. റെയ്ഡ്.
ടോൾ പിരിവിന് കരാർ എടുത്തിട്ടുള്ള ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്കെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ നേരത്തെ കമ്പനിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇ.ഡി. ഇടപെടൽ എന്നാണ് സൂചന.
റോഡ് നിര്‍മാണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമക്കേട് നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ തയ്യാറാക്കിയ എഫ്‌ഐആറിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടന്നത്. ജീവനക്കാരുടെ ഭാഗത്ത് നിന്നുള്‍പ്പെടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്നതായും സൂചനയുണ്ട്.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിൻ്റെ ഹൈദരാബാദ്, മുംബൈ, കല്‍ക്കത്ത ഓഫീസുകളിലും റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here