ഐസ്‌ക്രീമിലെ വിരല്‍ ജീവനക്കാരന്റേത് തന്നെ; ഡിഎന്‍എ പരിശോധന ഫലം പുറത്ത്

യമ്മോ ഐസ്‌ക്രീമില്‍ നിന്നും ലഭിച്ച വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പൂനെയിലെ ഇന്ദാപൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോര്‍ട്ടയുടേതാണെന്ന് പോലീസ് അറിയിച്ചു.

മുംബൈയ് സ്വദേശിയായ ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീമിലാണ് മനുഷ്യ വിരല്‍ ലഭിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് അന്വേഷണം ആരംഭിച്ചു. വാക്കോ ക്യൂഎസ്ആര്‍ എന്ന കമ്പിനിയാണ് യെമ്മോ ഐസ്‌ക്രീമിന്റെ നിര്‍മ്മാതാക്കള്‍. ഇവ പൂനെയിലെ ഫോര്‍ച്യൂണ്‍ ഡയറിയുടെ ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം ഉള്‍പ്പെടുന്ന ബാച്ചിന്റെ നിര്‍മ്മാണ ദിവസം ഫാക്ടറിയില്‍ ജീവനക്കാരന്റെ വിരല്‍ അറ്റ് പോയിരുന്നു. ഈ വിരാലാണോ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ബ്രണ്ടന്‍ സെറാവോ എന്ന 26കാരനായ ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത യമ്മോ ഐസ്‌ക്രീമിന്റെ ബട്ടര്‍ സ്‌കോച്ച് കോണില്‍ നിന്നും വിരല്‍ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിരലിന്റെ കഷണം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.നഖവുമായി ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ പൊന്തിനില്‍ക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഐസ്‌ക്രീം കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയന്നു. കമ്പനിയുടെ ലൈസന്‍സ് ഫൂഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top