ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; ആക്ടിവിസ്റ്റ് റാണ അയ്യൂബിനെതിരെ കേസ്; പരാതിക്കാരി ഹിന്ദുത്വവാദിയായ അഭിഭാഷക

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. 2016- 17 കാലത്ത് എക്‌സിലെ പോസ്റ്റുകളുടെ പേരിലാണ് ഇപ്പോള്‍ കേസെടുക്കാന്‍ ദില്ലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നും ഇതിലൂടെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നുമാണ് റാണക്കെതിരായ പരാതി.

ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന അഭിഭാഷക അമിത സച്‌ദേവയാണ് റാണക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എസ്‌ക്‌സ് പോസ്റ്റുകളിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. നവംബറില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടാകത്തതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രവൃത്തിയിലേര്‍പ്പെടല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു രമണ്‍ സിങ് കേസെടുക്കാന്‍ ദില്ലി പോലീസിന് നിര്‍ദേശം നല്‍കിയത്.

പരാതിയുടെ ഗൈരവം കണക്കിലെടുത്ത് അന്വേഷണം വേണമെന്നാണ് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ ഉളളടക്കം എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തണം. കഴമ്പുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top