ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍തീപിടിത്തം; രണ്ടുപേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഓഫീസിലായിരുന്നു തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് പൊള്ളലേറ്റ് മരിച്ചത്. ഓഫിസിലെ ജീവനക്കാരി വൈഷ്ണവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്ത ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഫീസില്‍ ഇടപാട് നടത്താന്‍ എത്തിയ ആളാണൊ എന്നാണ് പരിശോധിക്കുന്നത്.
ഉച്ചക്ക് ഒന്നരയോടെയാണ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഓഫിസില്‍ തീപിടിത്തമുണ്ടായത്. ഗ്ലാസ് ഡോര്‍ അടക്കം തീപിടുത്തത്തില്‍ പൊട്ടിത്തെറിച്ചു. ഇതോടെ ഓഫീസിലുണ്ടായിരുന്നവര്‍ കുടങ്ങി പോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here