ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട് ഒഴിഞ്ഞത് വന്‍ അപകടം
July 5, 2024 11:42 AM

കോഴിക്കോട് ടൗണിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഒരാള്‍ക്ക് പരുക്കുപറ്റി. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വന്‍സ്ഫോടനമാണ് കോഴിക്കോട് മുതലക്കുളത്ത് നടന്നത്. പുലര്‍ച്ചെയായതിനാല്‍ അധികം ആളുകള്‍ റോഡില്‍ ഉണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ റോഡിനു എതിരെയുള്ള ഇലക്ട്രിക് കടയിലേക്കാണ് പുറത്തേക്ക് തെറിച്ചുവീണു. സ്ഫോടനത്തിന്റെ ശക്തിയില്‍ നാലുവരി പാതയ്ക്ക് മുകളിലൂടെയാണ് സിലിണ്ടര്‍ തെറിച്ചത്. ഇലക്ട്രിക് കടയിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here