കോട്ടയം മെഡിക്കൽകോളജിന് സമീപം ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം; മൂന്ന് കടകൾ കത്തി നശിച്ചു, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

കോട്ടയം: മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. മൂന്ന് കടകൾ കത്തിനശിച്ചു. ഒരു കട പൂർണമായും രണ്ടെണ്ണം ഭാഗികമായുമാണ് കത്തിനശിച്ചത്, ആളപായമില്ല.

രാവിലെ 9:30ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും, ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പതിനഞ്ചിലധികം കടകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്.

കെട്ടടത്തിലെ മിക്ക കടകളും മെത്ത, പായ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്നവയാണ്. അതുകൊണ്ട് തന്നെ തീപടരാൻ സാധ്യത കൂടുതലാണ്. മുൻഭാഗത്തെ തീ പൂർണമായും അണച്ചാൽ മാത്രമേ അകത്തേക്ക് കടക്കാനും മറ്റ് കടകളിലേക്ക് തീ പടർന്നിട്ടുണ്ടോയെന്നും അറിയാനും സാധിക്കു. ഇതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top