വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം, 25 ബോട്ടുകൾ കത്തി, 30 കോടിയുടെ നഷ്ടം

വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് വൻ തീപിടിത്തം. 25 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെതിനാൽ ആളപായമില്ല. ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി. 30 കോടി രൂപയോളം നഷ്ട്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോധപൂർവം തീപിടിത്തം ഉണ്ടാക്കിയതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top