കത്തിക്കയറി കൊത്ത

തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ച് ‘കിംഗ് ഓഫ് കൊത്ത’. ആദ്യ ഷോയിൽ തന്നെ ആരാധകമനം കവർന്ന് ദുൽഖർ. ചിത്രത്തിന് മികച്ച സ്വീകാര്യത.
ദുബായിൽ നടന്ന പ്രീമിയർ ഷോയ്ക്ക് പിന്നാലെയാണ്, ‘കിംഗ് ഓഫ് കൊത്ത’ ലോകമെമ്പാടും റിലീസ് ചെയ്തത്. ചിത്രത്തിലെ ഫൈറ്റ് സീക്വൻസുകളും ജേക്സ് ബിജോയിയുടെ സംഗീതവും പ്രേക്ഷകർക്ക് പുതിയൊരു തിയേറ്റർ അനുഭവം നൽകിയതായി സമൂഹ മാധ്യമങ്ങളിൽ പലരും പ്രതികരിച്ചു.
50 കോടി ചിലവിട്ട് നിർമ്മിച്ച സിനിമ റിലീസിന് മുൻപ് തന്നെ പ്രീബുക്കിംഗ് കളഷനിൽ 300 കോടി കടന്നിരുന്നു. ഇത് റെക്കോർഡ് കളക്ഷനുമായിരുന്നു. കേരളത്തിൽ അഞ്ഞൂറിലധികം സ്‌ക്രീനിൽ എത്തുന്ന ചിത്രം, അൻപതിലധികം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും എന്നായിരുന്നു അറിയിച്ചത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 2021 ൽ ചിത്രം പ്രഖ്യാപ്പിച്ചിരുന്നെങ്കിലും 2023 ഫെബ്രുവരിയിലാണ് നിർമ്മാണം പൂർത്തിയായത്. അഭിലാഷ് ജോഷിയാണ് സംവിധാനം. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ ദുൽഖർ സൽമാൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2012 ൽ ‘സെക്കന്റ് ഷോ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here