നീലേശ്വരത്ത് വെടിക്കെട്ടപകടം; 154 പേര്‍ക്ക് പരിക്ക്; എട്ടുപേരുടെ നില ഗരുതരം; പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ
കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം. ഇത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.20നാണ് അപകടമുണ്ടായത്. 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 8 പേരുടെ നില ഗുരുതരമാണ്. 97 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
അഞ്ഞൂറ്റമ്പലം വീരര്‍കാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വെടിക്കെട്ട്പുരയിലേക്ക് വീണതാണ് തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം.
അനുമതിയില്ലാതെയാണ് ക്ഷേത്രം ഭാരവാഹികള്‍ പടക്കങ്ങള്‍ സൂക്ഷിച്ചത്. പോലീസ് കേസെടുത്തിട്ടുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിന്റെ സമീപത്തായി തന്നെ ഭക്തരും തെയ്യം കാണാന്‍ ഇരിക്കുകയും ചെയ്തിരുന്നു. ഇതാണ് പരിക്കേറ്റവരുടെ എണ്ണം കൂട്ടിയത്. വെടിക്കെട്ട് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here