പുതിയ ഥാർ വാങ്ങി വെടിവച്ച് ആഘോഷം; പോലീസിനെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയ


പുതിയ കാർ വാങ്ങിയത് വെടിവച്ച് ആഘോഷിച്ച യുവാവിൻ്റെ വീഡിയോക്കെതിരെ വിമർശനം ശക്തമാകുന്നു. മഹീന്ദ്ര ഥാർ വാങ്ങിയത് ബന്ധുവിനൊപ്പം ആകാശത്തേക്ക് വെടിവച്ച് ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മധ്യപ്രദേശിലാണ് സംഭവം. മഹീന്ദ്ര ഷോറൂമിന് പുറത്തുവച്ചാണ് സംഭവം അരങ്ങേറിയത്. പുതുതായി വാങ്ങിയ അലങ്കരിച്ച ഥാറിനുള്ളിൽ ബന്ധുവിനോടൊപ്പം നിൽക്കുന്നയാൾ തോക്ക് ഉയർത്തി ആകാശത്തേക്ക് ഒന്നിലധികം തവണ വെടിയുതിർക്കുന്നതാണ് വീഡിയോ.

നവംബർ 18ന് പോസ്റ്റ് ചെയ്ത വൈറൽ വീഡിയോക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്തരമൊരു ആഘോഷത്തിന് ഒത്താശ ചെയ്ത മഹീന്ദ്ര ഷോറൂം ജീവനക്കാർക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായ രത്തൻ ധില്ലൻ എക്‌സിൽ റീപോസ്‌റ്റ് ചെയ്‌തതോടെയാണ് വീഡിയോ ചർച്ചയായി മാറിയത്. ഇതിന് ശേഷം കൂടുതൽ ആളുകളാണ് കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. മധ്യപ്രദേശ് പോലീസിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ധില്ലൻ്റെ പോസ്റ്റ്.

Also Read: വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിചിതറിയ വീഡിയോ പങ്കുവച്ചു; ഡെറാഡൂൺ അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ നീക്കി

സ്റ്റാഫ് നോക്കിനിൽക്കെ എങ്ങനെ ഇതിന് സാധിക്കും കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധില്ലൻ്റെ കുറിപ്പ്. അല്ലെങ്കിൽ ഇതൊരു ട്രെ ൻ്റ് ആയി മാറിയേക്കാം എന്നും അദ്ദേഹം പറയുന്നു. മഹീന്ദ്ര ഷോറൂം മാനേജരെയും ജീവനക്കാരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിൽ നിരവധി കമൻ്റുകളാണ് ലഭിച്ചത്.

Also Read: കൗൺസിലറെ വധിക്കാൻ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു; വൺ..ടു..ത്രി.. വെടിപൊട്ടിയില്ല; സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

“ഷോറൂം മാനേജർക്കോ സ്റ്റാഫിനോ ഒന്നും ചെയ്യാൻ കഴിയില്ല. വാഹനം വാങ്ങിയ ആളിൻ്റെ തിരിച്ചറിയൽ രേഖകൾ ഉണ്ടല്ലോ. പോലീസിനേ നടപടി എടുക്കാൻ കഴിയുള്ളൂ. എന്തുകൊണ്ട് അവരത് ചെയ്യുന്നില്ല” – ഒരു ഉപയോക്താവ് മറുപടി നൽകി. “ഈ ഗുണ്ടകളെ അപ്പോൾ തന്നെ പിടിച്ച് പോലീസിൽ ഏൽപ്പിക്കണമായിരുന്നു…” – എന്നായിരുന്നു മറ്റൊരാളിൻ്റെ അഭിപ്രായം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top