വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാകില്ല; ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ: വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി ഉത്തരവ് ദേവസ്വങ്ങളേയും മറ്റ് ആഘോഷകമ്മിറ്റികളേയും കേട്ടശേഷമല്ലെന്നും ഇവര്‍ വ്യക്തമാക്കി. തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീം കോടതി ഇളവ് നൽകിയിട്ടുളളതാണ്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്താറുള്ളത്. കോടതി വിധി ബാധകമാക്കിയാല്‍ നിയമവഴി തേടും. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നാണ് പ്രതികരണം.

നിരോധിച്ച വെടിമരുന്നുകൾ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്നില്ല. വീടുകളിലും മറ്റും വെടിക്കെട്ട് നിരോധിക്കാതെ ഉത്സവങ്ങളിൽ മാത്രം നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പാറമേക്കാവ് ദേവസ്വം പറഞ്ഞപ്പോള്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.

അസമയത്ത് വെടിക്കെട്ട് നടത്തുന്നതിനാണ്ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രസ്ഥത്തിലും പറയുന്നില്ല. അസമയത്ത് വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേവസ്വം ബോർഡുകളുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top