പാറമേക്കാവ് വെടിക്കെട്ട് നാളെ; തിരുവമ്പാടി വെടിക്കെട്ടിനും അനുമതി നല്‍കും; വഴിത്തിരിവായി ഹൈക്കോടതി നിര്‍ദേശം
തൃശൂർ പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി. നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണം എന്നുള്ള നിർദേശത്തോടെ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്.
ജനുവരി 5ന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി നാളെ നൽകിയേക്കും. തേക്കിൻകാട് മൈതാനത്താണ് വെടിക്കെട്ടുകൾ നടക്കുക. വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടൻ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി എഡിഎമ്മിനു നിർദേശം നൽകിയിരുന്നു.
രാത്രി 12.30നും 2നും ഇടയിലാണ് വെടിക്കെട്ട്. വീഡിയോ പകർത്തി എഡിറ്റ് ചെയ്യാതെ മൂന്ന് ദിവസത്തിനകം എഡിഎമ്മിന്റെ ഓഫിസിൽ എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു. തൃശൂര്‍ പൂരം വെടിക്കെട്ട് നിര്‍ദേശങ്ങള്‍ പാലിച്ച് എങ്ങനെ നടത്താം എന്നുള്ള കേന്ദ്ര ഭേദഗതികൾ ആലോചനയിലാണ് തരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here