യുപിയിൽ ദുർഗാപൂജക്ക് നേരെ വെടിവയ്പ്പ്; ബഹ്റൈച്ചിൽ കലാപം; ഇൻ്റർനെറ്റ് വിച്ഛേദിച്ച് ജില്ലാ ഭരണകൂടം

ഉത്തർപ്രദേശിലെ ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ദുർഗാപൂജയോട് ബന്ധപ്പെട്ടുണ്ടായ സാമുദായിക സംഘർഷം ശക്തമാകുന്നു. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടം ഇൻ്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ദുർഗ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് ഉണ്ടായ സംഘർഷം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്നലെ രണ്ട് സമുദായങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

രെഹുവ മൻസൂർ ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര മഹാരാജ്ഗഞ്ചിൽ എത്തിയപ്പോഴാണ് സംഘർഷം ആരംഭിക്കുന്നത്. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നേരെ മറ്റൊരു വിഭാഗത്തിൽപ്പെട്ട ചില വ്യക്തികൾ വെടിവയ്ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. തുടർന്ന് ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരാൾ വെടിയേറ്റ് മരിച്ചു. ഇതിന് ശേഷം സംഘർഷം ശക്തമാവുകയായിരുന്നു.


മഹാരാജ്‌ഗഞ്ച് മാർക്കറ്റിനടുത്തുള്ള ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ആരംഭിക്കുന്നത്. ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് സൽമാൻ എന്നയാൾ ഘോഷയാത്രക്ക് നേരെ വെടിയുതിർക്കുകയും മറ്റു ചിലർ കല്ലേറ് നടത്തുകയുമാണ് ഉണ്ടായതെന്ന് ഹാർദി പോലീസ് പറഞ്ഞു. അക്രമം നിയന്ത്രിക്കാൻ കഴിയാത്തതിൻ്റെ പേരിൽ പേരിൽ ഹാർദി എസ്എച്ച്ഒ എസ്‌കെ വർമയെയും മഹ്‌സി പോലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് ശിവ് കുമാർ സരോജിനെയും സസ്പെൻഡ് ചെയ്തു.

രാം ഗോപാൽ മിശ്ര (22) എന്നയാളാണ് മരിച്ചത്. പരുക്കേറ്റ ഇയാളെ ബഹ്‌റൈച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മെഡിക്കൽ കോളേജിന് മുന്നിൽ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മിശ്രയുടെ മരണവാർത്ത നാട്ടുകാർക്കിടയിൽ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പിന്നാലെ അക്രമാസക്തരായ ജനങ്ങൾ വാഹനങ്ങൾ നശിപ്പിക്കുകയും നാല് വീടുകൾക്ക് തീയിടുകയും ചെയ്തു.

കലാപത്തിൻ്റെ തുടർച്ചയായി ഇന്ന് പ്രദേശത്തെ ആശുപത്രിയും കടകളും അക്രമിസംഘം കത്തിച്ചു. തുടർന്ന് ജില്ലാ പ്രദേശത്ത് ഇൻ്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കേസിലെ മുഖ്യപ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top