ബിഗ് ബോസ് ഹൗസില്‍ ആദ്യ ക്യാപ്റ്റനെ പ്രഖ്യാപിച്ചു; ശ്രീരേഖയുടെ ട്വിസ്റ്റ്; ഹൗസിനെ നയിക്കാൻ അര്‍ജുന്‍; സവിശേഷ അധികാരങ്ങളുമായി പവര്‍ ഹൗസും
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യ കാപ്റ്റനെ തിരഞ്ഞെടുത്തു. ആദ്യ ദിനമായ ഇന്ന് ഫിസിക്കല്‍ ടാസ്‌കിന് ശേഷമാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. അര്‍ജുന്‍ ശ്യാം ആണ് ബിഗ് ബോസ് ഹൗസിലെ ആദ്യത്തെ ക്യാപ്റ്റന്‍. ഹൗസിന് പുറത്ത് ഒരുക്കിയ ചെളിക്കളത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പന്തുകളില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ സ്വന്തമാക്കുന്ന ആള്‍ ആണ് ക്യാപ്റ്റന്‍ എന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു.
എല്ലാ മത്സരാര്‍ത്ഥികളും നന്നായി കളിച്ചപ്പോള്‍ ചിലര്‍ ഒറ്റയ്ക്കും ചിലര്‍ ഗ്രൂപ്പായും കളിക്കാന്‍ ശ്രമിച്ചു. ബിഗ് ബോസാകട്ടെ ഇതേക്കുറിച്ച് യാതൊന്നും നിഷ്‌കര്‍ഷിച്ചിരുന്നില്ല. കളിക്കിടെ അസി റോക്കി ഗ്രൂപ്പായി കളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാസ്മിന്‍ ജാഫര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. റോക്കിയും രതീഷും തമ്മില്‍ കയ്യേറ്റം ഉണ്ടാകുന്ന ഘട്ടം വരെ കാര്യങ്ങളെത്തിയെങ്കിലും മറ്റ് മത്സരാര്‍ത്ഥികള്‍ ഇടപെട്ട് സീന്‍ തണുപ്പിച്ചു.
തങ്ങള്‍ക്ക് പ്രിയപ്പെട്ടയാളെ ക്യാപ്റ്റനാക്കാനും അതുവഴി പവര്‍ നേടാനുമുള്ള സിജോയുടെ തന്ത്രം പാളി. ഒടുക്കം ആരും പ്രതീക്ഷിക്കാത്തയാളാണ് ക്യാപ്റ്റന്‍ ആയത്. ആ ട്വിസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത് മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീരേഖയുടെ പ്രഖ്യാപനമായിരുന്നു. ശ്രീരേഖ തനിക്ക് കിട്ടിയ പന്തുകളെല്ലാം അര്‍ജുന്‍ ശ്യാമിന് നല്‍കി. അങ്ങനെയാണ് അര്‍ജുന്‍ ശ്യാം ക്യാപ്റ്റനായത്.
കിച്ചന്‍ ടീം ഉള്‍പ്പെടെ വിവിധ ടീമുകളെ ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു. യമുന റാണിക്കാണ് കിച്ചന്‍ ടീമിന്റെ ചുമതല. ക്യാപ്റ്റനും കിച്ചന്‍ ടീമിനുമാണ് ഈ ആഴ്ച പവര്‍ ഹൗസ് എന്ന മാസ്റ്റര്‍ ബെഡ് റൂം ഉപയോഗിക്കാന്‍ അനുമതി. അതിനിടെ ഈ ആഴ്ചയിലെ ആദ്യ നോമിനേഷന്‍ പ്രക്രിയയും നടന്നു. പവര്‍ ഹൗസ് ചേര്‍ന്ന് റോക്കിയെ എലിമിനേഷന്‍ ഘട്ടത്തിലേക്ക് നോമിനേറ്റ് ചേര്‍ന്നു. ഇതിന് പുറമെ പൊതുവായുള്ള നോമിനേഷനുകള്‍ വേറെയുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here