റിവ്യൂ ബോംബിംഗ്: ആദ്യ കേസിൽ യൂട്യൂബും ഫേസ്ബുക്കുമടക്കം 9 പ്രതികൾ
കൊച്ചി: നെഗറ്റീവ് റിവ്യു വഴി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ സംസ്ഥാനത്തെ ആദ്യകേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പോലീസാണ് ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ സിനിമ മോശമാക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെ കേസിൽ പ്രതികളാണ്. ഒമ്പത് പേർക്കെതിരെയാണ് കേസ്. എട്ടും ഒമ്പതും പ്രതിസ്ഥാനത്തുള്ളത് യൂട്യൂബും ഫേസ്ബുക്കുമാണ്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളുപയോഗിച്ചാണ് സിനിമയെ ബോധപൂർവം മോശമാക്കാൻ ശ്രമിച്ചത് എന്നാണ് പരാതി. രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതിപട്ടികയിൽ ഒരാൾ തിരിച്ചറിയാത്തയാളാണ്. എൻവി ഫോക്കസ്, ട്രെൻഡ്സെറ്റർ 24*7, അശ്വന്ത് കോക്ക് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ള മറ്റ് ചാനലുകൾ.
നേരത്തെ ഹൈക്കോടതിയിൽ റിലീസ് ദിവസം ഓൺലൈൻ സിനിമാ റിവ്യൂകളുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടി ഹർജി എത്തിയിരുന്നു. പരാതിയുണ്ടെങ്കിൽ കേസെടുക്കാമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു.
സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ‘ആരോമലിന്‍റെ ആദ്യ പ്രണയം’ എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയത്. റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയോടും കോടതി അഭിപ്രായം ചോദിച്ചിരുന്നു. മോശം റിവ്യു എഴുത്തിലൂടെ സിനിമാ മേഖലയെ നശിപ്പിക്കരുതെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ കോടതി ആവശ്യപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here