വലതുകാൽ വെച്ച് ശ്രീകോവിലേക്ക്, ഇത് തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യം

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകള്‍ ക്ഷേത്ര പൂജാരിമാരാകുന്നു. അശുദ്ധിയുടെ പേരില്‍ ഇതുവരെ ഒഴിവാക്കപ്പെട്ടിരുന്ന ക്ഷേത്രപൂജാരി സ്ഥാനത്തേക്ക് മൂന്നു യുവതികള്‍ എത്തുന്നു. എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഒരു വർഷത്തെ ക്ഷേത്ര പൂജാരിമാര്‍ക്കായുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരാണ് മൂന്നുപേരും.

ശ്രീരംഗം ശ്രീരംഗനാഥ ക്ഷേത്രത്തിലെ അർച്ചന പരിശീലന കേന്ദ്രത്തിൽനിന്ന് 94 പേരാണ് കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കിയത്. കൂടാതെ 22 സ്ത്രീകൾ പഠനം തുടരുന്നുണ്ട്. പൂജ ചെയ്യാനുള്ള താല്പര്യം കൊണ്ടാണ് ഈ പാത തിരഞ്ഞെടുത്തത് എന്നാണ് ഇവർ പറഞ്ഞത്. തുടക്കത്തിൽ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു പഠനം എന്നും ഇവർ പറയുന്നു.
അതേസമയം ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി ജോലി ചെയ്യാൻ കഴിയും എന്ന സന്തോഷവും ഉണ്ട്.

‘പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയിലുള്ള നേട്ടങ്ങൾ സ്ത്രീകൾ കൈവരിച്ചിട്ടും, സ്ത്രീ ദേവതകൾ ഉള്ള ക്ഷേത്രങ്ങളിൽ പോലും അവരെ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ഒടുവിൽ മാറ്റം വന്നിരിക്കുന്നു’ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. എം കരുണാനിധി മന്ത്രിയായിരിക്കെ 2007-ലാണ് ഏതു ജാതിയിൽപ്പെട്ടവർക്കും മതിയായ പരിശീലനം പൂർത്തിയായാൽ ക്ഷേത്രങ്ങളിൽ പൂജ നടത്താമെന്ന് നിയമം വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top