‘തങ്കക്കുടത്തിന്റെ ഉടമസ്ഥര്‍ വരുന്നു’; ഇന്ദ്രജിത്ത് പറഞ്ഞത് ‘കാലന്റെ തങ്കക്കുട’ത്തെക്കുറിച്ച്; കൂടെ സൈജു കുറുപ്പും അജുവര്‍ഗീസും ഉള്‍പ്പെടെ നീണ്ട താരനിര

ശക്തമായ മഴയില്‍ ആകാശത്തുനിന്ന് വീണുകിട്ടിയ തങ്കക്കുടത്തെക്കുറിച്ചുള്ള പത്രപ്പരസ്യമായിരുന്നു ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയ് ബാബു, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ഇത് പങ്കുവച്ചിരുന്നു. എന്താണ് സംഭവം എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം കുറിച്ച് ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുന്നു. കാലന്റെ തങ്കക്കുടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട രസകരമായ പ്രമോഷന്‍ സ്ട്രാറ്റജിയാണ് ഇന്നലെ കണ്ടത്. ഇപ്പോല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘കുറച്ചു ദൂരമുള്ളതിനാല്‍ വരാന്‍ കാലതാമസമുണ്ടാകുമെന്നും, തങ്കകുടം പോലീസ് സ്റ്റേഷനില്‍ അല്ല ഏതു പാതാളത്തില്‍ ആണെങ്കിലും അവര്‍ വന്ന് എടുക്കുമെന്നുമുള്ള വിവരം ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും അറിയിപ്പ് കിട്ടി’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നിതീഷ് കെ.ടി.ആര്‍. ആണ്. ഇന്ദ്രജിത്തിനു പുറമെ വിജയ് ബാബു, സൈജു കുറുപ്പ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരടങ്ങിയ നീണ്ട താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top