ബ്രിട്ടീഷ് പാര്‍ലമെന്റിലും മലയാളി; എതിരാളികളുടെ കുത്തകമണ്ഡലം പിടിച്ചെടുത്ത് കോട്ടയം കരുത്ത്

വര്‍ഷങ്ങളായി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത് മലയാളി കരുത്ത്. കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ കാര്യമല്ല, അങ്ങ് ബ്രിട്ടണിലെ തിരഞ്ഞെടുപ്പില്‍ ഒരു കോട്ടയം സ്വദേശിയുടെ ചരിത്രനേട്ടമാണിത്. കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

ചന്ദ്രനില്‍ ചായകട നടത്തുന്ന മലയാളി എന്ന തമാശ സത്യമെന്ന് തോന്നിക്കും വിധമാണ് ലോകം മുഴുവന്‍ മലയാളികള്‍ പടര്‍ന്ന് കിടക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാത്രം ഒരു മലയാളി ഇതുവരെ കടന്നു ചെന്നിട്ടില്ല. ആ കുറവ് തീര്‍ക്കുകയാണ് സോജന്‍ ജോസഫ്. ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച സോജന്‍ ജോസഫ് ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകളായി എതിര്‍കക്ഷിയായ കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമാണ് ആഷ്ഫോര്‍ഡ്. ഇവിടെയാണ് അട്ടിമറി ജയം. പരാജയപ്പെടുത്തിയതാകട്ടെ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെയും.

വോട്ടെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സോജന്റെ പ്രതികരണം. ബ്രിട്ടനില്‍ 14 വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തുന്നത്. 650 സീറ്റുകളില്‍ 359 സീറ്റുമായി മുന്നേറ്റം തുടരുകയാണ് ലേബര്‍ പാര്‍ട്ടി. റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. 72 സീറ്റിലേക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒതുങ്ങിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top