‘നവകേരളം’ ഉള്ളതിനാല്‍ ശവമടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ശ്മശാനം ജീവനക്കാരന് സസ്പെന്‍ഷന്‍; നടപടി മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്തയെ തുടര്‍ന്ന്

ആലുവ: നവകേരള സദസുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങളിൽ വേറിട്ടതായിരുന്നു ആലുവയിൽ നിന്ന് കഴിഞ്ഞയാഴ്ച കേട്ടത്. പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനെത്തിച്ച മൃതദേഹം മാനിക്കാതെ ജീവനക്കാരൻ പരിപാടിയിൽ പങ്കെടുക്കാൻ പോയി. ആലുവ കീഴ്മാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ മരിച്ച പന്നിക്കോട് വീട്ടിൽ പി.എ.ശശിയുടെ (60) മൃതദേഹത്തിനാണ് ഈ ദുർവിധി ഉണ്ടായത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ജീവനക്കാരൻ അശോകനാണ് കണ്ണിൽചോരയില്ലാതെ ബന്ധുക്കളോട് പെരുമാറിയത്.

മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്. മരിച്ചയാൾ പട്ടികജാതി വിഭാഗത്തിൽ പെട്ടയാളായതിനാൽ പൊതുശ്മശാനത്തിൽ 1500 രൂപ മാത്രമായിരുന്നു ചിലവ് വരിക. എന്നാൽ അതിന് കഴിയാതെ വന്നതോടെ ആലുവ എൻഎൻഡിപി യോഗത്തിന്‍റെ ശ്മശാനത്തിൽ എത്തിച്ചാണ് ദഹിപ്പിച്ചത്. ഇവിടെ 4500 രൂപയായിരുന്നു ചിലവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top