പ്രഥമ ‘ഉമ്മന്‍ ചാണ്ടി അവാര്‍ഡ്’ മേധാ പട്കറിന്

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി അവാര്‍ഡ്’ മേധാ പട്കറിന്. ഓള്‍ ഇന്ത്യ മുംബൈ മലയാളി അസോസിയേഷനാണ് അവാര്‍ഡ് നല്‍കുന്നത്. ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ഡോബ്ലി ഈസ്റ്റിലെ പട്ടീദാര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. എല്ലാ വര്‍ഷവും അവാര്‍ഡ് ഉണ്ടായിരിക്കും.
രാജ്യത്തൊട്ടാകെ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മുംബൈയില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യസ്നേഹിയായ അദ്ദേഹത്തെ ഈ അവാര്‍ഡിലൂടെ ലോകം അറിയാനും അദ്ദേഹത്തോടുള്ള കടപ്പാടിന്റെ സൂചനയായാണ് ഈ അവാർഡെന്ന് മഹാരാഷ്ട്ര പ്രദേശ് കമ്മറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here