ലോക്‌സഭാ സമ്മേളനം ജൂണ്‍ 24 മുതല്‍; രാഷ്ട്രപതി അഭിസംബോധന ചെയ്യും; സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും അജണ്ട; പ്രതിപക്ഷം കരുത്തരായത് മോദിക്ക് വെല്ലുവിളി
കേന്ദ്രസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമെറ്റതിന് പിന്നാലെ ലോക്‌സഭാ സമ്മേളന തീയതിയില്‍ തീരുമാനം. പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24നാണ് ആരംഭിക്കുക. അന്ന് തന്നെ രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ടകള്‍. ജൂലൈ മൂന്ന് വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ ശക്തമായ പ്രതിപക്ഷത്തെയാണ് ഇത്തവണ നരേന്ദ്രമോദിക്കും ഭരണപക്ഷത്തിനും ലോക്‌സഭയില്‍ നേരിടേണ്ടി വരിക. അംഗബലം കൂടിയതിനൊപ്പം യുപിയിലടക്കം ഇന്‍ഡ്യ മുന്നണി നേടിയ വലിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ രാഹുല്‍ഗാന്ധി ഓഹരി കുംഭകോണം അടക്കമുള്ള ആരോപണം ഉന്നയിച്ചിരുന്നു. ഇത് ലോക്‌സഭയ്ക്കുള്ളിലും ഉന്നയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സമാധാനപരമായി അവസാനിക്കാറുള്ള ആദ്യ സമ്മേളനം എന്ന രീതിയില്‍ ഈ വര്‍ഷം മാറ്റം വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here