ലോകോളജ് ലോ പഠിക്കേണ്ടിവരും; വനിതാ പരാതിസെൽ കാര്യക്ഷമമാക്കണമെന്ന് പുതിയ ചെയര്‍പേഴ്സണ്‍

തിരുവനന്തപുരം: ലോ കോളജില്‍ വനിതാ പരാതിസെല്‍ പേരിനുമാത്രമെന്ന് ചെയര്‍പേഴ്സണ്‍ അപര്‍ണ കെ.പി. കോളജിനകത്ത് നടക്കുന്ന അക്രമങ്ങള്‍ ഇവിടെ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇവിടുത്തെ പരാതിസെല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് കൃത്യമായി പരിഹരിക്കപ്പെടുമെന്നും അപര്‍ണ പറഞ്ഞു. 148 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം ലോ കോളജില്‍ ആദ്യമായാണ് ഒരു വനിത ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എത്തുന്നത്. എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയായ അപര്‍ണ 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം പിടിച്ചടക്കിയത്.

Logo
X
Top