മത്സ്യമേഖലയില്‍ 164 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി; 90.13 കോടി കേന്ദ്രവും 74.34 കോടി സംസ്ഥാനവും വഹിക്കും; മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിന് 61കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യമേഖലയിലെ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ 11 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയ്ക്കായി ആകെ ചിലവാകുന്ന 164.47 കോടി രൂപയില്‍ 90.13 കോടി രൂപ കേന്ദ്രവും 74.34 കോടി രൂപ സംസ്ഥാനവും വഹിക്കും.

ഒൻപത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിനായി 61.06 കോടി രൂപ വിനിയോഗിക്കും. ആറാട്ടുപുഴ, ചാലിയം, ചെല്ലാനം, നായരമ്പലം, താനൂര്‍, പൊന്നാനി, ചാലില്‍ ഗോപാല്‍പേട്ട, ഷിരിയ, എടക്കഴിയൂര്‍ എന്നീ മത്സ്യഗ്രാമങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് പുറമെ ആലുവ, കോഴിക്കോട് എന്നിവിടങ്ങളില്‍ 103.4 കോടി രൂപ ചിലവില്‍ ആധുനിക മൊത്തക്കച്ചവട ഫിഷ്‌ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ഇവയ്ക്കൊപ്പം സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ള 343 കോടി രൂപയുടെ പൊഴിയൂര്‍ ഹാര്‍ബര്‍ വികസനം, 164 കോടി രൂപയുടെ മുതലപ്പൊഴി ഹാര്‍ബർ, 48 കോടിയുടെ വിഴിഞ്ഞം ഹാര്‍ബര്‍ മാസ്റ്റര്‍ പ്ലാൻ, 25 കോടിയുടെ വിഴിഞ്ഞം ഫിഷ്‌ ലാന്‍ഡിംഗ് സെന്റർ എന്നിവയ്ക്ക് ഇനിയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വീണ്ടും കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top