കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് രണ്ടായി പിളര്‍ന്നു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നാലു പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍പ്പെട്ടത് പൊന്നാനിയില്‍ നിന്നും പോയ ബോട്ട്

മലപ്പുറം : പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ചു. മത്സ്യതൊഴിലാളികളായ ഗഫൂര്‍, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കപ്പിലിടിച്ച് ബോട്ട് രണ്ടായി പിളര്‍ന്നു. ആറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ കപ്പല്‍ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. സാഗര്‍ യുവരാജ് എന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. തീരത്തോടു ചേര്‍ന്ന് കപ്പല്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top