500 രൂപയിൽ നിന്നും 5 കോടി പ്രതിഫലം; കോമഡി പറഞ്ഞ് സമ്പാദിച്ചത് 300 കോടി; കപിൽ ശർമ അടയാളപ്പെടുത്തുന്നത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനെന്ന റെക്കോർഡ് സ്വന്തമാക്കി നടൻ കപിൽ ശർമ. രൂപാലി ഗാംഗുലിയോ തേജസ്വി പ്രകാശോ കരൺ കുന്ദ്ര എന്നിവരെ പിന്തള്ളിയാണ് താരം ഈ നേട്ടം. സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഷോയായ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന കോമഡി ഷോയാണ് നിലവിൽ താരം അവതരിപ്പിക്കുന്നത്. ഒരു എപ്പിസോഡിന് അഞ്ച് കോടി പ്രതിഫലം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടോക്ക് ഷോയാണിത്. നിലവിൽ 300 കോടി രൂപയ്ക്ക് മുകളിലാണ് താരത്തിൻ്റെ ആസ്തി.

ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടിവി ഷോയാണ് കപിലിന്‍റെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.അതിൽ വിജയിയായതോടെ കപിലിൻ്റെ നല്ലകാലം ആരംഭിക്കുകയായിരുന്നു. പിന്നീട് ഒടുമിക്ക ടെലിവിഷൻ ചാനലുകളിലും കപിൽ ഷോകൾ അവതരിപ്പിച്ചു. കോമഡി സർക്കസ്’ പോലുള്ള വിവിധ കോമഡി ഷോകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ജലക് ദിഖ്‌ല ജാ’, ‘ഛോട്ടേ മിയാൻ’ തുടങ്ങിയ പരിപാടികൾ കപിലിനെ കൂടുതൽ ശ്രദ്ധേയനാക്കി. 2013-ൽ പുറത്തിറങ്ങിയ ‘കോമഡി നൈറ്റ്‌സ് വിത്ത് കപിൽ’ അദ്ദേഹത്തിന് രാജ്യവ്യാപക പ്രശസ്തിയിലെത്തിച്ചു. 2024 ആണ് കപിൽ സ്വന്തം കോമഡി ഷോയായ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ ആരംഭിച്ചത്.

കുട്ടിക്കാലം മുതൽ ഒരു പാട്ടുകാരനാവാനാണ് കപിൽ ആഗ്രഹിച്ചത്. പോലീസ് ഹെഡ് കോൺസ്റ്റബിളായിരുന്ന പിതാവിന്റെ മരണം കപിലിന്റെ ആഗ്രഹത്തിന് തിരിച്ചടിയായി. അതിനിടയിൽ കുടുംബം പുലർത്താൻ കഷ്ടപ്പെടുമ്പോഴും നാടകവും പാട്ടും മുറികെ പിടിച്ചിരുന്നു. ടെക്‌സ്‌റ്റൈൽ കമ്പനിയിൽ ഉൾപ്പെടെ ചെറിയ ജോലികൾ ചെയ്തുകൊണ്ടാണ് തൻ്റെ കലാജീവിതം തുടക്കത്തിൽ മുന്നോട്ട് കൊണ്ടുപോയത്. അക്കാലത്ത് പ്രതിമാസം ലഭിച്ചിരുന്ന വെറും
500 രൂപ ശമ്പളത്തിൽ നിന്നുമാണ് താരം ഒരു എപ്പിസോഡിന് അഞ്ചുകോടി വാങ്ങുന്ന നിലയിലേക്ക് എത്തിയത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതുമായ ഹാസ്യനടൻമാരിൽ ഒരാളായ കപിൽ ശർമയുടെ വിജയഗാഥ ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകുന്നവയാണ്. സ്ഥിരോത്സാഹവും ക്ഷമയും ഉണ്ടെങ്കിൽ ആർക്കും അവർ ആഗ്രഹിച്ച പോലെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിയുമെന്നും കപിൽ ശർമയുടെ ജീവിതം അടിവരയിടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top