ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വീട്ടില്‍ മരിച്ച നിലയില്‍; മുറിക്കുള്ളില്‍ രക്തം വാര്‍ന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം
കോട്ടയം: പാല പൂവരണിയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പിൽ ജെയ്‌സൺ തോമസ് (42), ഭാര്യ മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ഏഴ് മാസം പ്രായമുള്ള ജെറില്‍ എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യ മെറീനയുടെയും മക്കളുടെയും മൃതദേഹം. മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ജെയ്സണെ കണ്ടെത്തിയത്. റബ്ബര്‍ ഫാക്ടറിയിലെ ഡ്രൈവറായിരുന്നു ജെയ്‌സൺ. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് മുന്‍പ് ജെയ്‌സൺ സഹോദരനെ വിളിച്ചയായി പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here