അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ തീർത്ത് പോലീസ് !! സംഭവം കേരളത്തിലല്ല….

അമ്മ ജോലിചെയ്യുന്ന വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് കാട്ടി വിളിച്ച് കൊണ്ടുപോകുക, കൊലപ്പെടുത്തി ഉപേക്ഷിക്കുക, പ്രതിഷേധം ഉയർന്നതോടെ സിസിടിവി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുക, ഇരുട്ടി വെളുക്കും മുമ്പേ ആ ഇരുകാലി മൃഗത്തെ കഥാവശേഷനാക്കുക…. ഇങ്ങനെ അതീവ നാടകീയ സംഭവങ്ങൾക്കാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ കർണാടകയിലെ ഹുബ്ബള്ളി സാക്ഷ്യം വഹിച്ചത്.
കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്ന കുടുംബത്തിലെ അഞ്ചുവയസുകാരിക്കാണ് അതീവ ദാരുണാന്ത്യം ഉണ്ടായത്. ഇന്ന് രാവിലെ ജോലിക്കെത്തിയ വീടിന് മുന്നിൽ സുരക്ഷിതയായി ഇരുത്തിയ മകളെ കാണാതായെന്ന് തിരിച്ചറിഞ്ഞ ഉടനെ അമ്മ ബഹളം കൂട്ടി എല്ലാവരെയും അറിയിച്ചെങ്കിലും വിധി അവർക്ക് എതിരായിരുന്നു. ഹുബ്ബള്ളിക്ക് സമീപത്തെ അധ്യാപക നഗറിൽ ഒരുവീടിൻ്റെ ശുചിമുറിയിൽ നിന്നാണ് കുഞ്ഞിൻ്റെ ജീവനറ്റ ശരീരം കിട്ടിയത്.
ബീഹാറിലെ പാട്നയിൽ നിന്നുള്ള റിതേഷ് കുമാറാണ് അറസ്റ്റിലായത്. പിടിയിലായതിന് പിന്നാലെ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ഇയാൾ ശ്രമിച്ചെന്നും തുടർന്ന് വെടിവച്ചു എന്നുമാണ് പോലീസ് വിശദീകരണം. കാലിനും മുതുകിനുമാണ് വെടിയേറ്റതെന്ന് പോലീസ് കമ്മിഷണർ എൻ ശശികുമാർ അറിയിച്ചു. കൊലപ്പെടുത്തും മുമ്പ് കുട്ടിയെ പ്രതി ബലാൽസംഗം ചെയ്തുവെന്ന് തന്നെയാണ് പോലീസ് നിഗമനം. കൂടുതൽ തെളിവ് ശേഖരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here