കഴക്കൂട്ടത്ത് അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ബിയര്‍ പാര്‍ലറില്‍ ഏറ്റുമുട്ടിയത് പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരും മറ്റൊരു സംഘവും
April 21, 2024 7:27 AM

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് സംഘട്ടനം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here