മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു; ഒഴുകിപ്പോയ ഭര്‍ത്താവ് രക്ഷപ്പെട്ടു

ഇടുക്കി വണ്ണപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചില്‍ വന്നത്. ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മുതല്‍ ഇടുക്കിയില്‍ കനത്ത മഴയായിരുന്നു. ഇതോടെ കൃഷിപ്പണി നിര്‍ത്തി ദമ്പതികള്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

ചെറിയ നീര്‍ച്ചാല്‍ കടക്കുന്നതിനിടെയാണ് കോട്ടപ്പാറ മലമുകളില്‍ നിന്ന് അപ്രതീക്ഷിതമായി മലവെള്ളം വന്നത്. ഓമന ഒഴുകിപ്പോയി. ദിവാകരന്‍ രക്ഷപ്പെട്ട് വന്ന്‌ പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത് . ദിവാകരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top