ഇന്ത്യക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാൻസ് തടഞ്ഞു; യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം

പാരിസ്: യുഎഇയിൽനിന്ന് നിക്കരാഗ്വയിലേക്കു പോവുകയായിരുന്ന ഇന്ത്യക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു.

303 ഇന്ത്യൻ യാത്രക്കാരുള്ള വിമാനമാണിത്. യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാവാം എന്ന സംശയത്തെ തുടർന്നാണ് തടഞ്ഞത്.

റുമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. യുഎസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റം നടത്തുന്നവരാണ് യാത്രക്കാര്‍ എന്നാണ് സംശയം. ‌സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top