അനായാസം വിമാനയാത്ര; അതും ലഗേജുകള്‍ ഒഴിവാക്കി; വ്യോമയാന രംഗത്ത് പുതിയ ട്രെന്‍ഡ്
വിമാനയാത്രകള്‍ സാധാരണമാകുമ്പോള്‍ തന്നെ അതിനൊപ്പം ഒരു പുതിയ ട്രെന്‍ഡ് കൂടി രൂപപ്പെടുന്നു. ലഗേജ് പരമാവധി ഒഴിവാക്കി വിമാനയാത്ര നടത്തുന്ന യാത്രക്കാരുടെ എണ്ണം കൂടുകയാണ്. ലഗേജിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാം. കയ്യും വീശി യാത്ര ചെയ്യുകയുമാകാം. കൂടുതല്‍ യാത്രക്കാര്‍ ഇപ്പോള്‍ ഈ വഴി തിരഞ്ഞെടുക്കുകയാണ്.
സ്മാർട്ട് പാക്ക്, സ്മാർട്ട് ട്രാവൽ എന്നതാണ് രീതി. അവശ്യവസ്തുക്കൾ മാത്രം പായ്ക്ക് ചെയ്യുക. കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അതിനനുസരിച്ച് എയര്‍ലൈന്‍ ഫീസും കൂടും. ലഗേജ് ക്ലിയര്‍ ചെയ്ത് വരാനും സമയമെടുക്കും. എവിടെയാണോ പോകുന്നത് ആവശ്യം വേണ്ട സാധനങ്ങള്‍ അവിടെ നിന്നും പ്രാദേശികമായി വാങ്ങിയാല്‍ മതിയാകും. ഈ രീതി യാത്രക്കാര്‍ സ്വീകരിക്കുകയും അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയില്‍ ഇത് അതിവേഗമാണ് സ്വീകരിക്കപ്പെടുന്നത്. അതേസമയം എതിര്‍പ്പുകളും ഉയരുന്നുണ്ട്. ലഗേജ് ഇല്ലാതെ എന്ത് യാത്ര? അതൊരു ഭ്രാന്തന്‍ ആശയമാണെന്ന വിമര്‍ശനവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here