ഫ്‌​ളോ​ട്ടിം​ഗ് ബ്രി​ഡ്ജ് തുറന്നു; വാ​ട്ട​ര്‍ സ്പോ​ര്‍​ട്സിന് പുതു സാധ്യതകള്‍

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ആ​ദ്യ ഫ്‌​ളോ​ട്ടിം​ഗ് ബ്രി​ഡ്ജ് വ​ര്‍​ക്ക​ല​ പാ​പ​നാ​ശ​ത്ത് തുറന്നു. 100 മീ​റ്റ​ര്‍ നീ​ള​മു​ള്ള ബ്രി​ഡ്ജി​ൽ ഒ​രേ​സ​മ​യം 300 ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്.

കേ​ര​ള​ത്തി​ല്‍ വാ​ട്ട​ര്‍ സ്പോ​ര്‍​ട്സി​ന്‍റെ സാ​ധ്യ​ത​ക​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബീ​ച്ചു​ക​ളു​ള്ള എ​ല്ലാ ജി​ല്ല​യി​ലും ഫ്‌​ലോ​ട്ടി​ങ് ബ്രി​ഡ്ജു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

ബീ​ച്ച് ടൂ​റി​സം കേ​ര​ള​ത്തി​ല്‍ വ്യാ​പി​പ്പി​ക്കും. വാ​ട്ട​ര്‍ സ്പോ​ര്‍​ട്സി​നാ​യി ഗോ​വ​യേ​യും താ​യ്‌​ല​ന്‍​ഡി​നേ​യും ഒ​ക്കെ ആ​ശ്ര​യി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് അത് കേരളത്തില്‍ തന്നെ ഒരുക്കി നല്‍കുകയാണ് ലക്ഷ്യം. ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​യും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും വ​ര്‍​ധി​ക്കു​മെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top