വാരിക്കോരി നല്‍കിയത് മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും; പ്രളയസഹായമായി കേരളത്തിന് വെറും 145.60 കോടി
കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്രക്ക് 1032 കോടി, അസമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
വയനാട് ദുരന്തത്തിന് ശേഷം രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര വിഹിതം അനുവദിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും കേന്ദ്രം ഇന്നലെ അനുവദിച്ചിരുന്നു.
ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. വയനാട് ദുരന്തത്തിന് കേന്ദ്ര സഹായമായി 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന്മേല് കേന്ദ്രം നടപടി എടുത്തിട്ടില്ല.വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. വയനാട് ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here