മൂന്ന് നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; നെയ്യാർ, കരമന, മണിമല തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നദികളിൽ കേന്ദ്രജല കമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. നെയ്യാർ, കരമന, മണിമല നദികളിലെ ജലനിരപ്പാണ് അപകടകരമായ നിലയിലെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷനിൽ യെല്ലോ അലർട്ടും അറിയിച്ചിട്ടുണ്ട്. . ആലപ്പുഴ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നലെ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.
തുടർച്ചയായി പെയ്ത ശക്തമായ മഴ കുറയുന്നുവെങ്കിലും ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കും. ഇന്നലെ ഉച്ചയോടെ വാമനപുരം നദിയിൽ കാണാതായ കൊപ്പം സ്വദേശി സോമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും സ്കൂബ സംഘവും തിരച്ചില്‍ തുടരുകയാണ്. നദിയിലെ ശക്തമായ നീരൊഴുക്ക് തെരച്ചിലിന് തടസ്സമാകുന്നുണ്ട്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here