നിങ്ങളുടെ വീട്ടിലും ‘ഫ്ലൂറിൻ ചോർച്ച’ ഉണ്ടായേക്കാം; ഫ്രിഡ്ജും എസിയുമുള്ളവർ സൂക്ഷിക്കുക

ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് ഉണ്ടായ ഫ്ലൂറിൻ ചോർച്ച വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഈ രാസവസ്തു അടങ്ങിയ ക്യാൻസർ പ്രതിരോധ മരുന്നിൻ്റെ പെട്ടികളിൽ നിന്നാണ് അപകടമുണ്ടായത്. തുടർന്ന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായിട്ടാണ് റിപ്പോർട്ടുകൾ. നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായ പല ഉപകരണങ്ങളിലും ഈ വാതകം ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഫ്ലൂറിൻ മൂലം വീടുകളിലും തൊഴിലിടങ്ങളിലും അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ALSO READ: വിമാനത്താവളത്തിൽ ഫ്ലൂറിൻ ചോർന്നു; നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

റഫ്രിജറേറ്റർ, എയർ കണ്ടീഷണർ എന്നിവയിലും ശീതികരണ പ്രക്രീയക്കായി ഫ്ലൂറിൻ അടങ്ങിയ വാതകമാണ് (ഫ്ലൂറോ ക്ലോറോ ഹൈഡ്രോ കാർബൺ) ഉപയോഗിക്കുന്നത്. ഇത് ചോരുന്നതും അപകടങ്ങൾക്ക് ഇടയാക്കാം. ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി ഉയർന്നുന്ന ഓസോൺ പാളിയിലെ വിള്ളലിന് കാരണമാകുന്നത് ക്ലോറോ ഫ്ലൂറോ കാർബണുകൾ (സിഎഫ്സി) ആണ്. മരുന്നുകൾ, കാർഷിക ഉപയോഗത്തിനുള്ള രാസപദാർത്ഥങ്ങൾ, ലൂബ്രിക്കന്റുകൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമാണത്തിനും ഈ മൂലകം ഉപയോഗിക്കുന്നുണ്ട്.

എന്താണ് ഫ്ലൂറിൻ

രാസപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള വാതക മൂലകമാണ് ഫ്ലൂറിൻ. മങ്ങിയ മഞ്ഞകലർന്ന പച്ച നിറമുള്ള ഒരു വിഷവാതകമാണ് ഇത്. തന്മാത്രാരൂപത്തില്‍ ഉള്ളതിനാല്‍ വളരെ അപകടകാരിയാണ്. ത്വക്കുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഗുരുതരമായി പൊളളലേക്കാൻ സാധ്യതയുണ്ട്. ഇത് ശ്വസിക്കുന്നത് മരണത്തിന് കാരണമാകും. വളരെ പെട്ടന്ന് പൊട്ടിത്തെറിക്കും തീപിടുത്തത്തിനും കാരണമാകുന്ന രാസപദാര്‍ത്ഥം ആയതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ.

ഫ്ലൂറിൻ മൂലം അപകടമുണ്ടാവാതാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

  • തുറസായതും വായുസഞ്ചാരമുള്ളതുമായ ഇടങ്ങളില്‍ ഫ്ലൂറിൻ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുക. നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രം സൂക്ഷിക്കുക.
  • ഫ്രിഡ്ജിൽ നിന്നോ എസിയിൽ നിന്നോ വാതകചോർച്ച ഉണ്ടായിൽ ജനാലകളും വാതിലുകളും തുറന്നിടുക.
  • തീപിടുത്തത്തിന് കൂടുതൽ സാധ്യതയുള്ള വസ്തുക്കളില്‍നിന്നും അകറ്റി നിർത്തുക.
  • ഫ്ലൂറിൻ അടങ്ങിയ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ, മാസ്ക്, കണ്ണിനും മുഖത്തിനും സംരക്ഷണം നൽകുന്ന വസ്തുക്കൾ എന്നിവ ഉറപ്പായും ഉപയോഗിക്കണം.
  • കൈകാര്യം ചെയ്യുമ്പോള്‍ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്.
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top