കേരളത്തിന് നല്‍കിയ കോടികളുടെ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മലാ സീതാരാമന്‍; പണം കിട്ടിയില്ലെങ്കില്‍ പറയണം
ഡല്‍ഹി: കേരളത്തിന് കൈമാറുന്ന നികുതി വിഹിതത്തിന്റെ കണക്കുകളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രത്തിന്റെ അവഗണനയെക്കുറിച്ച് കേരളം ഇന്നലെ ഡല്‍ഹിയില്‍ സമരം നടത്തിയപ്പോള്‍ തന്നെയാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്. കേരളത്തിന്റെ നികുതി വിഹിതത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്. 2014 മുതല്‍ 2023 ഡിസംബര്‍ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്ന് മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 224 ശതമാനത്തിന്റെ വര്‍ധനയാണിത്. 2004-14 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും നിര്‍മല പറഞ്ഞു.
കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് ഇനത്തിലും കേരളത്തിന് പണം നല്‍കിയിരുന്നു. 2020-21 കാലഘട്ടത്തില്‍ 18,087 കോടി രൂപ കേരളം അധികമായി കടം വാങ്ങിയെന്നും നിര്‍മല വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here