ജാന്‍വി കപൂറിന് ഭക്ഷ്യവിഷബാധ; മുംബൈയില്‍ ചികിത്സയില്‍

ബോളിവുഡ് താരം ജാന്‍വി കപൂറിന് ഭക്ഷ്യവിഷബാധ. മുംബൈയിലെ എച്ച്.എന്‍.റിലയൻസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ് നടിയിപ്പോള്‍. ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു.

ജാന്‍വി ചികിത്സയിലാണെന്ന വാര്‍ത്ത പിതാവ് ബോണി കപൂര്‍ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിലുടനീളം ജാന്‍വി പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ചെന്നൈയിലെ വസതിയിലേക്ക് യാത്രയായത്. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top