രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തില്ല; തീരുമാനം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്; ഇന്നത്തെ മൂന്ന് പ്രചാരണ യോഗങ്ങളും റദ്ദാക്കി
April 22, 2024 7:03 AM

ഡൽഹി: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്നാണ് തീരുമാനം. കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചിരുന്ന പൊതുയോഗം റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു ഇന്ന് രാഹുലിന്റെ പരിപാടികൾ.
ഞായറാഴ്ച മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രാഹുൽ പങ്കെടുത്തിരുന്നില്ല. ഡോക്ടർമാർ രാഹുലിന് വിശ്രമം നിർദേശിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here