കൊച്ചിയില്‍ 350പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഫ്‌ളാറ്റിലെ കുടിവെളളത്തില്‍ നിന്നെന്ന് സംശയം; സാമ്പിള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്

കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 350 ഓളം പേര്‍ ഇവിടെ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. ഛര്‍ദിയും വയറിളക്കവുമാണ് ഭൂരിഭാഗം പേര്‍ക്കും അനുഭവപ്പെടുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ചികിത്സ തേടിയിട്ടുണ്ട്.
ജൂണ്‍ ആദ്യം മുതലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്. ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് തമാസക്കാര്‍ ഇക്കാര്യം ആരോഗ്യവകുപ്പില്‍ അറിയിച്ചത്. കുടിവെള്ളത്തില്‍ നിന്നാകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയില്‍ നിന്നാണ് ഫ്ളാറ്റിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ഇവയില്‍ നിന്നെല്ലാം സാമ്പിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സാമ്പിളില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
1268 ഫ്‌ളാറ്റുകളിലായി 5000ത്തിന് മുകളില്‍ താമസക്കാരാണ് ഇവിടെയുളളത്. നിലവില്‍ ഇവിടത്തെ ജലശ്രോതസ്സുകളെല്ലാം സീല്‍ ചെയ്ത് ടാങ്കറില്‍ വെള്ളം എത്തിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here