ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറില്‍ എത്തിച്ചില്ല; ഹോട്ടല്‍ ഉടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനം;കടയും തകര്‍ത്തു; ആറുപേര്‍ക്കെതിരെ കേസ്

മണ്ണാർക്കാട്: ഓർഡർ ചെയ്ത ഭക്ഷണം കാറില്‍ എത്തിക്കാത്തതിന് ഹോട്ടലുടമയ്ക്കും തൊഴിലാളിക്കും ക്രൂരമര്‍ദനമെന്ന് പരാതി. കടയ്ക്ക് നേരെയും അക്രമണം നടന്നിട്ടുണ്ട്. സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പോലീസ് കേസെടുത്തു. നാട്ടുകൽ 53-ാം മൈലിലാണ് സംഭവം.

റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും കാറിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കാറില്‍ എത്തിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കൾ സൽജലിനെതിരെ തട്ടികയറുകയും മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top