മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ വടിവാള്‍ വീശി; ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍
ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ വടിവാള്‍ വീശിയ ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. ലീഗ് നേതാവ് പി.എം അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് മൂവാറ്റുപുഴയില്‍ അറസ്റ്റിലായത്.
വടിവാളുമായി കുട്ടികള്‍ക്ക് മുന്നിലെത്തി ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് വന്നത്. അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോള്‍ മത്സരത്തില്‍ ഫൗള്‍ കളിച്ചതിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് ലഭിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
ഹാരിസ് വടിവാളുമായി ഗ്രൗണ്ടില്‍ എത്തി മറ്റുള്ളവര്‍ക്ക് നേരെ വാള്‍ വീശി. ഒരു കുട്ടിയെ പിടിച്ച് തള്ളുകയും ചെയ്തു. ഹാരിസ് ഭീഷണി മുഴക്കിയതായാണ് കുട്ടികള്‍ പരാതിപ്പെട്ടത്. ഇതോടെ പോലീസ് കേസ് എടുക്കുകയും ഹാരിസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here