ബിജെപിക്കാർ രാജ്യദ്രോഹികൾ എന്ന് രാഹുൽ ഗാന്ധി; ‘മണിപ്പൂരിൽ ഇന്ത്യ കൊല്ലപ്പെട്ടു’
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എംപി. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്ന് രാഹുൽ പറഞ്ഞു.
മണിപ്പൂരിലെ അക്രമങ്ങളിലും ഹരിയാനയിലെ നൂഹിലെ സമീപകാല സംഘർഷങ്ങളിലും കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ‘മണിപ്പൂർ മുതൽ നൂഹ് വരെ നിങ്ങൾ രാജ്യം മുഴുവൻ തീയിട്ടു’വെന്നും രാഹുൽ പറഞ്ഞു.
തന്റെ പ്രസംഗത്തിൽ, മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടുവെന്ന് പറഞ്ഞ രാഹുൽ ബിജെപി നേതാക്കളെ രാജ്യദ്രോഹികൾ എന്നു വിളിച്ചു.
“ഞാൻ ‘മണിപ്പൂർ’ എന്ന വാക്ക് ഉപയോഗിച്ചെങ്കിലും മണിപ്പൂർ ഇനി ഇല്ല എന്നതാണ് സത്യം. നിങ്ങൾ മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. നിങ്ങൾ മണിപ്പൂരിനെ വിഭജിക്കുകയും തകർക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല,” കോൺഗ്രസ് നേതാവ് പറഞ്ഞു.
“നിങ്ങൾ ഇന്ത്യയുടെ ശബ്ദത്തെ കൊന്നു, അതിനർത്ഥം നിങ്ങൾ മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തി… എന്റെ അമ്മ ഇവിടെ ഇരിക്കുകയാണ്. മറ്റൊരു അമ്മയായ ഭാരതമാതാവിനെ മണിപ്പൂരിൽ നിങ്ങൾ കൊന്നു,” അദ്ദേഹം സഭയിൽ ഉണ്ടായിരുന്ന സോണിയ ഗാന്ധിയെ ചൂണ്ടിക്കാണിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here