വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; എത്തിയത് പുലര്‍ച്ചെയുള്ള വിമാനത്തില്‍; മടക്കം നിശ്ചയിച്ചതിലും രണ്ട് ദിവസം നേരത്തെ

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. നിശ്ചയിച്ചതിലും രണ്ട് ദിവസം നേരത്തെയാണ് മടങ്ങിവരവ്. 20 ന് കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്ന് പുലർച്ചെ 3.15നുള്ള വിമാനത്തിലാണ് എത്തിയത്.

എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു തീരുമാനിച്ചത്. സിംഗപ്പൂർ സന്ദർശനം മുഖ്യമന്ത്രി ചുരുക്കി നേരത്തെ യുഎഇയിലെത്തിയിരുന്നു.

മാസം 19ന് ദുബായില്‍ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 15ന് എത്തി. ഇരുപതാം തീയതിയോടുകൂടി കേരളത്തിൽ തിരികെ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അതിന് 2 ദിവസം മുന്‍പ് തന്നെ കേരളത്തിലെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top