കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ സംഘമെത്തി; ടെക്‌നോസിറ്റിയില്‍ വ്യാപക പരിശോധന
തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ കണ്ടെത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടും. അതിനായുള്ള നടപടികള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി മെഡിക്കല്‍ സംഘം ടെക്‌നോസിറ്റിയിലെത്തിയിട്ടുണ്ട്. 400 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടുപോത്തുളളത്. അതിനാല്‍ ഇതിനെ കണ്ടെത്തുകയാണ് ഏറ്റവും നിര്‍ണ്ണായക ദൗത്യം. ഇതിനായുള്ള പരിശോധ വനംവകുപ്പ് ആരംഭിച്ചു. ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗലപുരത്ത് ടെക്‌നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടത്. വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇവിടെ സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിന്റെ സാമീപ്യം ആദ്യമായാണ് കണ്ടെത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ പാലോട് മേഖലകളില്‍ കാട്ടുപോത്ത് ജനവാസ മേഖലയില്‍ എത്തുന്നത് പതിവ് സംഭവമാണ്. എന്നാല്‍ പാലോട് നിന്നും ഇത്രയും അകലെ കാട്ടുപോത്ത് എങ്ങനെയെത്തി എന്നതില്‍ പരിശോധന നടക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here